കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനാമി ഫണ്ട് വകമാറ്റി ചെലവഴിക്കുന്നു: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സുനാമി ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന തുക വകമാറ്റി ചിലവഴിക്കുന്നുണ്ടെന്നും അതിന് വ്യക്തമായ തെളിവുണ്ടെന്നും കെ. കരുണാകരന്‍ പറഞ്ഞു.

കേരള സര്‍വകലാശാല സംഘടിപ്പിച്ച ലീഡറോടൊപ്പം ഒരു ദിവസം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍. സുനാമി കടല്‍ക്ഷോഭം രണ്ട് ദിവസം വൈകിയിരുന്നെങ്കില്‍ സംസ്ഥാന ട്രഷറി പൂട്ടേണ്ടിവരുമായിരുന്നുവെന്ന് അദ്ദേഹം പരിഹാസരൂപത്തില്‍ പറഞ്ഞു.

സംസ്ഥാന ഭരണത്തില്‍ പുറത്തു നിന്ന് ചില സ്വാധീനങ്ങളുണ്ടാകുന്നുണ്ട്. അത് മുസ്ലിം ലീഗാണോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. ആന്റണി സര്‍ക്കാരാണോ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണോ മികച്ചതെന്ന ചോദ്യത്തിന് കുരുടനാണോ പൊട്ടനാണോ നല്ലതെന്ന ചോദ്യം പോലെയാണ് അതെന്നയാരുന്നു കരുണാകരന്റെ മറുപടി.

മുഖ്യമന്ത്രി സ്ഥാനത്തോട് തനിക്ക് താത്പര്യമില്ല. എന്നാല്‍ തന്റെ കാലം കഴിയുന്നതിന് മുമ്പ് കേരളത്തില്‍ നല്ലൊരു ഭരണം കാണണമെന്ന് ആഗ്രഹമുണ്ട്- കരുണാകരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X