പണമിടപാട് സ്ഥാപന ഉടമ വെടിയേറ്റു മരിച്ചു
അങ്കമാലി: പണമിടപാട് സ്ഥാപന ഉടമയെ യുവാവ് വെടിവെച്ചു കൊന്നു. മൂക്കന്നൂര്‍ മഞ്ഞിക്കാട് തോട്ടുങ്ങല്‍ വീട്ടില്‍ ദേവസിയുടെ മകന്‍ പോളച്ചന്‍ (45) ആണ് മരിച്ചത്.
ജനവരി 23 ഞായറാഴ്ച വൈകീട്ട് 6 ന് കുഴൂക്കാരന്‍ കവലയ്ക്കടുത്ത് കോഴിക്കുളം റോഡിലാണ് സംഭവം. ഒലിവ്മൗണ്ട് പോര്‍ക്കുന്ന് പാറയിലുള്ള റബര്‍ തോട്ടത്തില്‍ നിന്ന് റബര്‍ ഷീറ്റുമായി ബൈക്കില്‍ വീട്ടിലേക്ക് പോകവെയാണ് നാടന്‍ തോക്കില്‍ നിന്നു വെടിയേറ്റത്. തോക്കിന്റെ പാത്തികൊണ്ട് തലയ്ക്കടിച്ചിട്ടുമുണ്ട്. നെഞ്ചിലാണ് വെടിയേറ്റത്. വെടിയേറ്റ് റോഡില്‍ കിടന്ന പോളച്ചനെ നാട്ടുകാര്‍ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ടാപ്പിങ്ങ് തൊഴിലാളിയായ കോഴികുളം സ്വദേശി ബിജുവിനെ പോലീസ് തിരയുന്നു. ബിജുവിന്റെ ഭാര്യ, പോളച്ചന്റെ വീട്ടില്‍ നേരത്തെ ജോലി ചെയ്തിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്ന് അങ്കമാലി സിഐ എം.ബി. ചന്ദ്രാക്ഷന്‍ നായര്‍ പറഞ്ഞു. ബിജു ഒളിവിലാണ്.












Click it and Unblock the Notifications