ലോട്ടറി കേസ്: കേരളം മാപ്പുപറയണമെന്ന് സുപ്രിം കോടതി
ദില്ലി: ലോട്ടറിക്കേസില്‍ കോടതിയലക്ഷ്യം നടത്തിയതിന് കേരളം മാപ്പുപറഞ്ഞുകൊണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് സുപ്രിം കോടതി ഉത്തരവിട്ടു.
സുപ്രിം കോടതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ലോട്ടറി പ്രശ്നത്തില്‍ കേരള സര്‍ക്കാര്‍ എടുത്തിട്ടുള്ള നടപടികള്‍ റദ്ദാക്കാനും സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
ഇനി മുതല്‍ ഓണ്‍ലൈന്‍ ലോട്ടറികള്‍ക്കും സംസ്ഥാന ലോട്ടറികള്‍ക്കുമെതിരെ സുപ്രിം കോടതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി നടപടികളെടുക്കില്ലെന്നും അവയ്ക്കെതിരെ പുതിയ കേസുകള്‍ രജിസ്റര്‍ ചെയ്യില്ലെന്നും കാണിക്കുന്ന സത്യവാങ്മൂലം നല്‍കാനാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
ലോട്ടറിക്കേസില്‍ മേഘാലയ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വിധി. കേസിന്റെ തുടര്‍വാദം ഫിബ്രവരി 21ലേക്ക് മാറ്റിയിട്ടുണ്ട്. അന്ന് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് നിര്‍ദേശം.
അശോക്ബന്‍, ബി. എന്‍. ശ്രീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications