Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.എസിനെതിരെ മുന്‍.എ.ജി പരാതി നല്‍കി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.സ് അച്യുതാനന്ദനെതിരെ മുന്‍ അഡ്വേക്കേറ്റ് ജനറല്‍ എം.കെ ദാമോദരന്‍ സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന് പരാതി നല്‍കി. തന്നെയും സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കന്മാരേയും കരിതേച്ചു കാണിക്കാന്‍ വി.എസ് ശ്രമിക്കുന്നെന്നും ഇതു തടയാന്‍ സുര്‍ജിത് ഇടപെടണമെന്നുമാണ് കത്തിന്റെ ഉള്ളടക്കം. ഐസ്ക്രീംകേസില്‍ നിന്ന് രാഷ്ട്രീയകാരണങ്ങളാല്‍ കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കാന്‍ വി.എസ് കൂടി അറിഞ്ഞാണ് തീരുമാനമെടുത്തതെന്നും മുന്‍ എ.ജി ആരോപിച്ചിട്ടുണ്ട്.

കുഞ്ഞാലിക്കുട്ടിയെ കേസില്‍ നിന്ന് ഒഴിവാക്കിയത് വി.എസ് കൂടി അറിഞ്ഞാറെന്ന് സിപിഎം നേതാവ് പിണറായി വിജയന്‍ പാര്‍ട്ടി സമ്മേളനവേദിയില്‍ പ്രസ്താവിച്ചിരുന്നു. ഈ ആരോപണത്തിന്റെ വെളിച്ചത്തിലാണ് പിണറായി അടക്കമുള്ളവരുടെ പിന്‍തുണയോടെ ദാമോദരന്‍ പരാതി നല്‍കിയിതെന്നറിയുന്നു. പാര്‍ട്ടി അംഗമല്ലെങ്കിലും ഇടതുപക്ഷ സര്‍ക്കാരെടുത്ത തീരുമാനങ്ങളില്‍ പങ്കാളിയായ ഉദ്യോഗസ്ഥനും പാര്‍ട്ടി അനുഭാവിയുമെന്ന നിലയ്ക്കാണ് താന്‍ പരാതിയുന്നയിക്കുന്നതെന്ന് ദാമോദരന്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

തന്നോടുള്ള വിരോധം മൂലമാണ് ഐസ്ക്രീം വിവാദത്തില്‍ എ.ജി ഓഫീസിനെ വലിച്ചിഴച്ചതെന്നും അച്യുതാനന്ദന്റെ പല നിലപാടുകളും ശരിയല്ലെന്നും കത്തിലുണ്ട്.

പിണറായി-വി.എസ് ചേരിപ്പോര് രൂക്ഷമായ ഇപ്പോഴത്തെ സാഹചര്യത്തില്‍ വി.എസിനെതിരെ ആഞ്ഞടിക്കാന്‍ പിണറായി പക്ഷത്തിനു കിട്ടിയിരിക്കുന്ന തുറുപ്പുശീട്ടാണ് ദാമോദരന്റെ പരാതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+