കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്ട് സിറ്റി അധികൃതര്‍ ആന്ധ്രയിലേക്ക്

  • By Staff
Google Oneindia Malayalam News

ദുബായ്: സ്മാര്‍ട്ട് സിറ്റി ആരംഭിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ ആന്ധ്രാപ്രദേശ് സന്ദര്‍ശിക്കുന്നു.

കേരളത്തില്‍ തുടങ്ങാനുദ്ദേശിച്ച മാതൃകയിലുള്ള സ്മാര്‍ട്ട് സിറ്റി ആന്ധ്രാപ്രദേശിലും തുടങ്ങാനുദ്ദേശ്യമുണ്ടെന്നും ആദ്യം കരാര്‍ ഒപ്പിടുന്ന സംസ്ഥാനത്ത് സ്മാര്‍ട്ട് സിറ്റി ആദ്യം പ്രവര്‍ത്തനം തുടങ്ങുമെന്നും ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഡയറക്ടര്‍ ജനറല്‍ ഒമര്‍ ബിന്‍ സുലൈമാന്‍ സൂചന നല്‍കി. കേരളത്തില്‍ സ്മാര്‍ട്ട് സിറ്റി ആരംഭിക്കുന്നതു സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച് ധാരണയായെന്ന കേരള സര്‍ക്കാര്‍ പ്രഖ്യാപനം രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണമാകാമെന്നും ബിന്‍ സുലൈമാന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ ഒന്നില്‍ കൂടുതല്‍ നഗരങ്ങളില്‍ ഇന്റര്‍നെറ്റ് സിറ്റി സ്ഥാപിക്കുവാന്‍ പദ്ധതിയുണ്ടെന്ന് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ട് ആന്ധ്രാ സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നുവെന്ന കാരണം കൊണ്ട് പദ്ധതി കേരളത്തിനു നഷ്ടപ്പെടണമെന്നില്ല. എന്നാല്‍, പദ്ധതി ആദ്യം ആന്ധ്രയിലാരംഭിച്ചാല്‍ അതിന്റെ വിജയപരാജയ സാധ്യതകളെ അടിസ്ഥാനമാക്കിയായിരിക്കും മറ്റു സംസ്ഥാനങ്ങളിലും പദ്ധതി ആരംഭിക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X