കാഞ്ചി: ജാമ്യാപേക്ഷയില്‍ വാദം മാറ്റിവച്ചു
ചെന്നൈ: രാധാകൃഷ്ണന്‍ വധശ്രമക്കേസിലെ പ്രതികളായ കതിരവന്‍, സുന്ദരേശയ്യര്‍ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി ജനവരി 27ലേക്കു മാറ്റിവച്ചു.
പ്രതികള്‍ക്കു വേണ്ടി കേസ് വാദിക്കേണ്ട അഭിഭാഷകന്‍ ചന്ദ്രശേഖറിന് ചെങ്കല്‍പേട്ട് കോടതിയില്‍ മറ്റൊരു കേസുള്ളതു കൊണ്ട് ജാമ്യപേക്ഷയിലെ വാദംകേള്‍ക്കല്‍ മാറ്റണമെന്ന് പ്രതികള്‍ക്കു വേണ്ടി ഹാജരായ മറ്റൊരു അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വാദം കേള്‍ക്കല്‍ മാറ്റിവച്ചത്.
ഗുണ്ടാനിയമ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ ടി. വി. ഗണേശന്‍ ആവശ്യപ്പെട്ടു.
കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിക്ക് രാധാകൃഷ്ണന്‍ വധശ്രമക്കേസില്‍ മദ്രാസ് ഹൈക്കോടതി നേരത്തെ ജ്യാമമനുവദിച്ചിരുന്നു.












Click it and Unblock the Notifications