കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ഉത്സവത്തിനിടെ 35 പേര്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

പൂന: മഹാരാഷ്ട്രയിലെ സത്താറയിലെ ഒരു ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം മുപ്പത്തഞ്ചോളം പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.

മന്ദ്രാദേവീക്ഷേത്രത്തില്‍ പൗഷ് പൂര്‍ണിമ ഉത്സവത്തിനിടെ മന്ദ്രാദേവി യാത്ര നടക്കുന്നതിനിടയിലാണ് തിക്കും തിരക്കുമുണ്ടായത്. ക്ഷേത്രത്തിന് സമീപമുണ്ടായ ഒരു ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പരിഭ്രാന്തരായ ഭക്തര്‍ ഭയം മൂലം ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലുണ്ടാക്കിയ തിക്കും തിരക്കുമാണ് ദുരന്തത്തിന് വഴിതെളിച്ചത്. ക്ഷേത്രത്തിലേക്കുള്ള ഇടുങ്ങിയ വഴിയില്‍ ഭക്തര്‍ തിക്കും തിരക്കുമുണ്ടാക്കിയത് സ്ഥിതി വഷളാക്കി.

ക്ഷേത്രത്തിലേക്കുള്ള വഴി ഇടുങ്ങിയതായതിനാല്‍ വൈദ്യസംഘത്തിന് ക്ഷേത്രത്തിലെത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടായി.

മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖും ഉപമുഖ്യമന്ത്രി ആര്‍. ആര്‍. പാട്ടിലും സത്താറയിലേക്ക് തിരിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X