പാമോയില്‍ കേസ് അവസാനിപ്പിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു
ദില്ലി: പാമോയില്‍ അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനെതിരെയുളള നടപടികളവസാനിപ്പിക്കുകയാണെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
താന്‍ എം.പിയായിരുന്ന സമയത്ത് ലോക്സഭാ സ്പീക്കറുടെ അനുമതിയില്ലാതെ കേസ് നടപടികളാരംഭിച്ച സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കെ കരുണാകരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന സുപ്രീംകോടതി ഡിവിഷന്‍ ബഞ്ചിനെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
കേസ് കൈകാര്യം ചെയ്യുന്ന കോടതിയെ പബ്ലിക് പ്രോസിക്യൂട്ടര്‍ വഴി ഇക്കാര്യം സര്‍ക്കാര്‍ അറിയിക്കണമെന്നാവശ്യപ്പെട്ട കോടതി നിയമത്തിനു മുന്നില്‍ സമാനമായ നിയമപ്രശ്നങ്ങള്‍ ഉന്നയിക്കുന്ന മറ്റനവധി കേസുകള്‍ക്കൊപ്പം ഈ കേസും തുടര്‍ന്നും പരിഗണിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
തന്റെ കക്ഷി എംപിയായിരിക്കെ അദ്ദേഹത്തിനെതിരെ കേസ് നടപടികളാരംഭിക്കാന്‍ സര്‍ക്കാര്‍ ലോക്സഭാ സ്പീക്കറുടെ അനുമതി തേടേണ്ടതായിരുന്നുവെന്ന് കരുണാകരന്റെ അഭിഭാഷകന്‍ കെ. കെ വേണുഗോപാല്‍ കോടതിയിയെ ബോധിപ്പിച്ചു.












Click it and Unblock the Notifications