കെഎസ്ആര്‍ടിസി ബസ്സിടിച്ച് രണ്ടുപേര്‍ മരിച്ചു
ചേര്‍ത്തല: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ് ബസ്സിടിച്ച് മോട്ടോര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു.
തണ്ണീര്‍മുക്കം പഞ്ചായത്ത് 18-ാം വാര്‍ഡില്‍ മണവേലി ചിറയ്ക്കല്‍ മുരളിയുടെ മകന്‍ അനില്‍മോന്‍ (21), വിപിന്‍ നിവാസില്‍ ബാബുവിന്റെ മകന്‍ വിപിന്‍രാജ് (23) എന്നിവരാണ് മരിച്ചത്.
ചേര്‍ത്തല മായിത്തം സെന്റ് മൈക്കിള്‍സ് കോളജിന് സമീപം ദേശീയപാതയില്‍ ജനവരി 24 തിങ്കളാഴ്ച രാത്രി എട്ടരയോടൊണ് അപകടമുണ്ടായത്. അയല്‍വാസികളായ അനിലും വിപിനും ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. അനില്‍മോന്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. വിപിന്‍രാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കുഞ്ഞുമണിയാണ് അനില്‍മോന്റെ അമ്മ. ബിനുകുട്ടന്‍, അനീഷ് എന്നിവര്‍ സഹോദരങ്ങളാണ്. വിപിന്‍രാജിന്റെ അമ്മ പ്രസന്ന. സഹോദരി ബെന്‍സി.












Click it and Unblock the Notifications