സുനാമി: ഒരു മാസം കൂടി സൗജന്യ റേഷന്‍ നല്‍കും
തിരുവനന്തപുരം: സുനാമി ദുരന്ത ബാധിതര്‍ക്ക് ഒരു മാസം കൂടി സൗജന്യ റേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അനര്‍ഹരായ ആളുകളും നഷ്ടപരിഹാരം നേടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. ദുരന്തത്തിനിരയായ അര്‍ഹതപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തും.
കഴിഞ്ഞ തവണ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ നിരക്ക് വര്‍ധനവ് ബാധകമാക്കാത്ത കെഎസ്ആര്‍ടിസി ഫാസ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ് ബസ്സുകളുടെ ചാര്‍ജ് വര്‍ധിപ്പിക്കുന്നത് പരിഗണിക്കും.
ശബരിമലയില്‍ തിരക്ക് കുറയ്ക്കുന്നതിനായി നിലയ്ക്കലില്‍ ബേസ് ക്യാമ്പ് തുടങ്ങും. ഇതിനായി 250 ഏക്കര്‍ സ്ഥലം ദേവസ്വം ബോര്‍ഡിന് വിട്ടുകൊടുക്കും.
കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തില്‍ ദുബായ് ഇന്റര്‍നെറ്റ് സിറ്റിയില്‍ നിന്നും ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications