കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സി.പി.എം യോഗത്തില്‍ ചേരിപ്പോര് രൂക്ഷം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ജനവരി 24 തിങ്കളാഴ്ചയാരംഭിച്ച സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ ചേരിതിരിവു മൂലമുള്ള പ്രശ്നങ്ങള്‍ രൂക്ഷമെന്നു സൂചന. യോഗത്തില്‍ പിണറായി അനുകൂലികളും വി.എസ്. പക്ഷവും പരസ്പരം കടുത്ത ആരോപണങ്ങളുന്നയിച്ചതായാണ് അറിയുന്നത്.

യോഗം തുടങ്ങിയ ആദ്യ ദിവസം പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസിലെ കരട് പ്രമേയമായിരുന്നു ചര്‍ച്ച ചെയ്തത്. രണ്ടാം ദിവസം യോഗം ആരംഭിച്ചപ്പോള്‍ തന്നെ ജില്ലാ സമ്മേളനങ്ങളിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളെ എതിര്‍ത്തും അനുകൂലിച്ചും നേതാക്കളെത്തി.

ആശയ സമരത്തിന്റെ പേരില്‍ ചിലരെ വെട്ടിനിരത്താനുള്ള ഗൂഢനീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വി.എസിനെ ലക്ഷ്യം വച്ച് പിണറായി അനുകൂലികള്‍ ആരോപിച്ചു. ഇതിനെ വി.എസ്. അനുകൂലികള്‍ എതിര്‍ത്തു. ജില്ലാ സമ്മേളനങ്ങളിലുയര്‍ന്ന വ്യക്തിപരമായ പരമാര്‍ശങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനായിരുന്നുവെന്നും അതില്‍ തെറ്റൊന്നുമില്ലെന്നും പാര്‍ട്ടിയെ തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്നുമുള്ള തരത്തിലായിരുന്നു വി.എസ്. പക്ഷം സംസാരിച്ചത്. സിഐടിയുവും വി.എസിനെ അനുകൂലിക്കുന്ന നിലപാടാണെടുത്തത്.

സംസ്ഥാന കമ്മറ്റിയില്‍ വി.എസ്. പക്ഷത്തിനു വ്യക്തമായ മുന്‍തൂക്കമുള്ളത് പിണറായി പക്ഷത്തെ വെട്ടിലാക്കിയിട്ടുണ്ട്. യോഗം ഇപ്പോഴും തുടരുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X