നോര്‍ക്ക അനുമതിയില്ലാതെ വിദേശത്തുപോകരുതെന്ന് ശുപാര്‍ശ
കൊച്ചി: കേരള സര്‍ക്കാരിന്റെ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയുടെ അനുമതിയില്ലാതെ തൊഴില്‍ തേടി വിദേശത്തു പോകരുതെന്ന് നിയമമുണ്ടാക്കണമെന്ന് ജസ്റിസ്.കെ സുകുമാരന്‍ കമ്മറ്റി ശുപാര്‍ശ.
വിദേശത്തു പോകാന്‍ ഒരാള്‍ അപേക്ഷ നല്‍കിയാല്‍ 48 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടാവണം. ഈ സമയപരിധിക്കുള്ളില്‍ നോര്‍ക്കയുടെ മറുപടി ലഭിച്ചില്ലെങ്കില്‍ അനുവാദം കിട്ടിയതായി കണക്കാക്കാം. തൊഴിലന്വേഷകരുടെ പക്കല്‍ എല്ലാ വിദേശരേഖകളും ഉണ്ടെന്നുറപ്പു വരുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്.
പ്രവാസി മേഖലയിലെ തൊഴില്‍ ഒഴിവുകളുടെ പരസ്യങ്ങള്‍ സര്‍ക്കാര്‍ അനുമതിയോടെ മാത്രമെ മാധ്യമങ്ങളില പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂയെന്നതാണ് മറ്റൊരു വ്യവസ്ഥ. മലയാളികള്‍ കൂടുതലുള്ള വിദേശസ്ഥലങ്ങളില്‍ തൊഴില്‍ സംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഓഫീസറെ നിയമിക്കണമെന്നും പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ പകരം തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കണമെന്നും കമ്മറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
വിദേശങ്ങളില്‍ മലയാളികള്‍ വഞ്ചിക്കപ്പെടുന്നതു തടയാനുള്ള നടപടികളാരാഞ്ഞ് സര്‍ക്കാരാണ് സുകുമാരന്‍ കമ്മറ്റിയെ നിയോഗിച്ചത്. കമ്മറ്റി റിപ്പോര്‍ട്ട് സംസ്ഥാനസര്‍ക്കാരിന് നല്‍കിക്കഴിഞ്ഞു. നോര്‍ക്ക സെക്രട്ടറി ജിജി തോംസണടക്കമുള്ള പത്തുപേരാണ് കമ്മറ്റിയിലുണ്ടായിരുന്നത്.












Click it and Unblock the Notifications