പിണറായിക്കെതിരെ പാഠം പ്രതികരണവേദി
കണ്ണൂര്‍: കുറ്റവാളികളെ സംരക്ഷിക്കുന്ന പിണറായി വിജയനെ ഓര്‍ത്ത് കേരളം ലജ്ജിക്കുന്നുവെന്ന് പാഠം പ്രതികരണവേദിയുടെ സംയുക്തപ്രസ്താവനയില്‍ പറയുന്നു. ദേശാഭിമാനി വാരികയുടെ പത്രാധിപര്‍ എ.എന്‍ വിജയന്റെയും പ്രൊഫ. എസ്. സുധീഷിന്റെയും പേരിലാണ് പ്രതികരണവേദിയുടെ പ്രസ്താവന പുറത്തിറങ്ങിയത്.
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെയും സൂര്യനെല്ലിക്കേസില്‍ പി. ജെ. കുര്യനെയും സംരക്ഷിച്ച പിണറായി തോമസ് ഐസകിനെ സംരക്ഷിക്കുന്നതില്‍ അത്ഭുതമില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
പരിഷത്ത് നേതാക്കളായ ഐസകും പരമേശ്വരനും റിച്ചാര്‍ഡ് ഫ്രാങ്കിയുമായി ചേര്‍ന്നു നടത്തിയതായി പറയുന്ന ഇടപെടലുകളെ കുറിച്ച് അന്വേഷണം നടത്തണമെന്നും പ്രതികരണവേദി പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications