സൂര്യനെല്ലി: തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതു സംബന്ധിച്ച് തീരുമാനമൊന്നുമായില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇക്കാര്യത്തില്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിന് ശേഷം സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനവരി 25 ചൊവ്വാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീപീഡന കേസുകളില്‍ യുഡിഎഫിനെ കുറ്റപ്പെടുത്തിയിരുന്ന എല്‍ഡിഎഫ് ഇപ്പോള്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് അവര്‍ക്കിടയില്‍ നിന്നുതന്നെ ഉയരുന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് വ്യക്തമായിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications