സൂര്യനെല്ലി: സ്ത്രീവേദി സുപ്രീംകോടതിയിലേക്ക്
കൊച്ചി: സൂര്യനെല്ലി കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സ്ത്രീവേദി തീരുമാനിച്ചു. ഇതിനായി ഒരു പ്രതിരോധ കമ്മറ്റിയുണ്ടാക്കാനും തീരുമാനിച്ചതായി സ്ത്രീവേദി നേതാക്കളായ കെ.അജിത, മെഴ്സി അലക്സാണ്ടര്‍ എന്നിവരറിയിച്ചു.
പ്രതിരോധകമ്മറ്റിക്കായുള്ള പാനല്‍ രൂപീകരിക്കാനുള്ള സമ്മേളനം ഫെബ്രുവരി അഞ്ചിന് നടക്കും. നിയമവിദഗ്ധര്‍, പരിസ്ഥിതപ്രവര്‍ത്തകകര്‍, അവകാശസംരക്ഷണ പ്രവര്‍ത്തകര്‍ എന്നിവര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും.
ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് സ്ത്രീവേദി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്നും തങ്ങള്‍ തന്നെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കി.












Click it and Unblock the Notifications