ചാലക്കുടിയില്‍ വാഹനാപകടം; രണ്ട് മരണം
ചാലക്കുടി: തൃശൂര്‍ ജില്ലയിലെ ചാലക്കുടിക്കടുത്തുള്ള കൂടപ്പുഴയില്‍ ടെമ്പോവാനും മോപ്പഡും കൂട്ടിയിടിച്ച് മോപ്പഡ് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു.
കുറ്റിക്കാട് സ്വദേശികളായ തെക്കേക്കര അഗസ്റിന്റെ മകന്‍ പോള്‍(50), മാന്‍തിട്ട പേങ്ങന്റെ മകന്‍ ശിവന്‍(34) എന്നിവരാണ് മരിച്ചത്. ഇവര്‍ അയര്‍ക്കാരാണ്.
ജനവരി 25 ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം നടന്നത്. കരിങ്കല്ലു കയറ്റുന്നതിനായി പോവുകയായിരുന്ന ടെമ്പോവാന്‍ പോള്‍ ഓടിച്ചിരുന്ന മോപ്പഡില്‍ വന്നിടിക്കുകയായിരുന്നു. കിണറ്റില്‍ റിംഗ് ഇറക്കുന്ന ജോലി ചെയ്തിരുന്ന പോളും ശിവനും ജോലിക്കായി റെയില്‍വേ സ്റേഷന്‍ ഭാഗത്തേക്കു പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടസ്ഥലത്തു വച്ചുതന്നെ ഇരുവരും മരിച്ചു.
ഇവരുടെ മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
തൂമ്പാ പണി ചെയ്തിരുന്ന ശിവന്‍ നാലുദിവസം മുന്‍പാണ് പോളിനോടൊപ്പം കിണര്‍ പണിക്ക് പോയിത്തുടങ്ങിയത്.












Click it and Unblock the Notifications