സൈനികരുടെ വെടിവയ്പില്‍ എട്ട് ഗ്രാമീണര്‍ മരിച്ചു
ഗുവാഹതി: അസമിലെ കാംരൂപ് ജില്ലയിലെ ഒരു ഗ്രാമത്തില്‍ സൈനികര്‍ നടത്തിയ വെടിവയ്പില്‍ എട്ട് ഗ്രാമീണര്‍ മരിച്ചു. ഭീകരരാണെന്ന് തെറ്റിദ്ധരിച്ച് വെടിവയ്പ് നടത്തിയതാണെന്നാണ് കരുതുന്നത്.
ഗുഹാവതിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് വെടിവയ്പ് നടന്ന ഹാജോ ഗ്രാമം. ക്ഷുഭിതരായ അയ്യായിരത്തോളം വരുന്ന ഗ്രാമീണര്‍ സൈനികരെ വളഞ്ഞുവച്ചു. ജില്ലാ അധികൃതര്‍ സ്ഥലത്തേക്ക് കുതിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടന്നുവരികയാണ്.












Click it and Unblock the Notifications