ഗുജറാത്തിലെ ഭുജില്‍ നേരിയ ഭൂചലനം
ദില്ലി: ഗുജറാത്തിലെ കുച്ച് മേഖലയിലെ ഭുജ് പട്ടണത്തില്‍ ജനവരി 26 ബുധനാഴ്ച പുലര്‍ച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടു.
പുലര്‍ച്ചെ 12. 35നുണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 4.5 രേഖപ്പെടുത്തി. അപകടമൊന്നുമുണ്ടായിട്ടില്ല. ഗുജറാത്തിലെ ഭൂകമ്പത്തിന്റെ നാലാം വാര്‍ഷിക ദിനത്തിലാണ് നേരിയ ഭൂചലനമുണ്ടായത്.
2001ലെ റിപ്പബ്ലിക് ദിനത്തില്‍ ഭുജിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ പന്ത്രണ്ടായിരത്തോളം പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications