ഹോര്‍മിസ് തരകന്‍ റോ ഡയറക്ടര്‍
ദില്ലി: കേരള ഡിജിപി ഹോര്‍മിസ് തകരനെ റിസര്‍ച്ച് അനാലിസിസ് വിങ്ങിന്റെ (റോ) പുതിയ ഡയറക്ടറായി നിയമിച്ചു.
ഇപ്പോഴത്തെ ഡയറക്ടര്‍ സി. ഡി. സഹായ് ജനവരി 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ഹോര്‍മിസ് തരകന് നിയമനം ലഭിച്ചത്. കേരളത്തിലേക്ക്േ വരുന്നതിന് മുമ്പ് ഹോര്‍മിസ് തരകന്‍ റോയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 89-2001 കാലത്ത് റോയിലെ സുപ്രധാന ചുമതലകള്‍ വഹിച്ചിരുന്നു. കാഠ്മണ്ഡുവില്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ പ്രവര്‍ത്തിച്ചുവരികെയാണ് കേരളത്തിലേക്ക് വന്നത്.
ചേര്‍ത്തലക്കടുത്ത് തൈക്കാട്ടുശേരി സ്വദേശിയായ തരകന്‍ 1968 ബാച്ചിലെ ഐപിഎസ് ഓഫീസറാണ്. 94ലും 98ലും മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹനായിട്ടുണ്ട്.












Click it and Unblock the Notifications