എം.കെ.നാരായണന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
ദില്ലി: പ്രധാനമന്ത്രിയുടെ പ്രത്യേക ആഭ്യന്തര ഉപദേഷ്ടാവായ മലയാളിയായ എം. കെ. നാരായണനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചു.
ജെ. എന്‍. ദീക്ഷിത് അന്തരിച്ചതിനെ തുടര്‍ന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പദവി താത്കാലികമായി വഹിക്കുകയായിരുന്നു നാരായണന്‍.
എഴുപതുകാരനായ നാരായണന്‍ 1958 ബാച്ചിലെ ഐപിഎസ് ഓഫീസറാണ്. രണ്ടു വട്ടം ഇന്റലിജന്‍സ് ബ്യൂറോയുടെ മേധാവിയായിട്ടുണ്ട്. 1989-90ല്‍ സംയുക്ത രഹസ്യാന്വേഷണ സമിതി തലവനുമായിരുന്നു.












Click it and Unblock the Notifications