വല്യത്താന് പത്മവിഭൂഷണ്‍, എം.ടിക്കും എ. രാമചന്ദ്രനും പത്മഭൂഷണ്‍
ദില്ലി: പ്രശസ്ത ഹൃദ്രോഗവിദഗ്ധന്‍ ഡോ. എം. എസ്. വല്യത്താന്‍, മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, കാര്‍ട്ടൂണിസ്റ് ആര്‍. കെ. ലക്ഷ്മണ്‍ എന്നിവരുള്‍പ്പെടെ ഒമ്പത് പേര്‍ പത്മവിഭൂഷണ്‍ ബഹുമതിക്ക് അര്‍ഹരായി. ദീക്ഷിതിന് മരണാനന്തര ബഹുമതിയെന്ന നിലയിലാണ് പത്മവിഭൂഷണ്‍ നല്‍കുന്നത്.
ജ്ഞാനപീഠ പുരസ്കാര ജേതാവ് എം. ടി. വാസുദേവന്‍ നായര്‍, മലയാളിയായ ചിത്രകാരന്‍ എ. രാമചന്ദ്രന്‍ എന്നിവരുള്‍പ്പെടെ 30 പേര്‍ക്ക് പത്മഭൂഷണ്‍. ഗായിക കെ. എസ്. ചിത്ര, മലയാള മനോരമ എഡിറ്റര്‍ മാമന്‍ മാത്യു, കവിതാ കൃഷ്ണമൂര്‍ത്തി എന്നിവരുള്‍പ്പെടെ 57 പേര്‍ക്കാണ് പത്മശ്രീ.
മുന്‍ കേന്ദ്രമന്ത്രി കരണ്‍സിംഗ് എംപി, അറ്റോണി ജനറല്‍ മിലന്‍ കുമാര്‍ ബാനര്‍ജി, റാന്‍ബാക്സി ഗ്രൂപ്പ് സ്ഥാപകന്‍ ഡോ. ഭായി മോഹന്‍സിംഗ്, ആസൂത്രണ കമ്മിഷന്‍ മുന്‍ ഉപാധ്യക്ഷന്‍ മോഹന്‍ ധാരിയ, പണ്ഡിറ്റ് രാംനാരായണ്‍, ഡോ. ബി. കെ. ഗോയല്‍ എന്നിവരാണ് പത്മവിഭൂഷണന് അര്‍ഹരായ മറ്റുള്ളവര്‍. മുന്‍ കശ്മീര്‍ മുഖ്യമന്ത്രി സയ്യിദ് മിര്‍ കാസിമിന് മരണനാന്തര ബഹുമതിയെന്ന നിലയില്‍ പത്മഭൂഷണ്‍ നല്‍കും.
വ്യവസാസിയായ അസീം പ്രേജി, ഗായകന്‍ മന്നാ ഡേ, ചലച്ചിത്രകാരന്‍ യാഷ് ചോപ്ര, ചരിത്രകാരി റോമിലാ താപ്പര്‍ എന്നിവരും പത്മഭൂഷണ്‍ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. ഹിന്ദി നടന്‍ ഷാറൂഖ്ഖാന്‍, പരിസ്ഥിതി പ്രവര്‍ത്തക സുനിതാ നാരായണ്‍, അനില്‍ കുംബ്ലെ എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചു.












Click it and Unblock the Notifications