വിവിധ ചടങ്ങുകളോടെ റിപ്പബ്ലിക് ദിനം കൊണ്ടാടി
ദില്ലി: രാജ്യത്ത് വിവിധ പരിപാടികലളാടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദില്ലിയില്‍ രാജ്പഥിലെ സാംസ്കാരിക-സൈനിക പരേഡില്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍കലാം സല്യൂട്ട് സ്വീകരിച്ചു.
ശക്തമായ സുരക്ഷാസന്നാഹങ്ങള്‍ക്കിടയില്‍ വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡുകളും ദേശീയ പതാക ഉയര്‍ത്തലും നടന്നു. ഭൂട്ടാന്‍ രാജാവ് ജിഗ്മെ സിംഗെ വാംഗ്ചുക് ആണ് റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ രാജ്യത്തിന്റെ മുഖ്യാതിഥി.
ചില സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക് ദിനോഘോഷ ചടങ്ങുകള്‍ കുറവായിരുന്നു. മഹാരാഷ്ട്രയില്‍ സത്താറ ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ മുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടര്‍ന്ന് ഗവര്‍ണര്‍ റിപ്പബ്ലിക് ദിനാഘോഷം റദ്ദാക്കി. സുനാമി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും വളരെ പരിമിതമായ ആഘോഷചടങ്ങുകള്‍ മാത്രമേ നടന്നുള്ളൂ.
ഗുഹാവതിയില്‍ റിപ്പബ്ലിക് ദിനത്തില്‍ രണ്ട് സ്ഫോടനങ്ങള്‍ നടന്നു. റിപ്പബ്ലിക് ദിനാഘോഷ ഗ്രൗണ്ടിലാണ് ഒരു സ്ഫോടനം നടന്നത്. മറ്റൊരു സ്ഫോടനം ഗ്രൗണ്ടിന് സമീപത്തായും. അസം ഗവര്‍ണര്‍ ചടങ്ങിന് എത്തുന്നതിന് തൊട്ടുമുമ്പാണ് സ്പോടനം നടന്നത്. ഒറീസയിലെ ഭുവനേശ്വറില്‍ ഒരാള്‍ ദേശീയ പതാകക്ക് മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു.












Click it and Unblock the Notifications