കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും 300 പേര്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

പൂന: മഹാരാഷ്ട്രയിലെ സത്താറയിലെ വായി എന്ന സ്ഥലത്ത് ഒരു ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മുന്നൂറിലേറെ പേര്‍ മരിച്ചു. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു.

മന്ദ്രാദേവീക്ഷേത്രത്തില്‍ വാര്‍ഷിക ഉത്സവത്തിനിടെയാണ് ദുരന്തം നടന്നത്. ക്ഷേത്രത്തിന് സമീപത്തെ വൈദ്യുതി ലൈനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ട്രാന്‍സ്ഫോമറിലുണ്ടായ സ്ഫോടനത്തില്‍ പരിഭ്രാന്തരായ ഭക്തര്‍ ഭയം മൂലം ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലുണ്ടാക്കിയ തിക്കും തിരക്കുമാണ് ദുരന്തത്തിന് വഴിതെളിച്ചത്. ക്ഷേത്രത്തിലേക്കുള്ള ഇടുങ്ങിയ വഴിയില്‍ ഭക്തര്‍ തിക്കും തിരക്കുമുണ്ടാക്കിയത് സ്ഥിതി വഷളാക്കി. ജനവരി 25 ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.

ക്ഷേത്രത്തിലേക്കുള്ള വഴി ഇടുങ്ങിയതായതിനാല്‍ വൈദ്യസംഘത്തിന് ക്ഷേത്രത്തിലെത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടായി. അപകടത്തിന് ശേഷം അക്രമാസക്തരായ ജനങ്ങള്‍ ക്ഷേത്രസമീപത്തെ മണ്ഡപത്തിനും പന്തലിനും തീവച്ചു.

മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖും ഉപമുഖ്യമന്ത്രി ആര്‍. ആര്‍. പാട്ടിലും സംഭവസ്ഥലം സന്ദര്‍ശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X