നളിനി നെറ്റോയുടെ ഹര്‍ജി തള്ളി
കൊച്ചി: മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ക്കെതിരായ ലൈംഗികപാവാദകേസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ പരിഗണനയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഐഎഎസ് ഉദ്യോസസ്ഥയായ നളിനി നെറ്റോ നല്‍കിയ ഹര്‍ജി ജസ്റിസ് എ. പത്മനാഭന്‍നായര്‍ തള്ളി.
സെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റായി (മൂന്ന്) പ്രവര്‍ത്തിച്ചിരുന്ന ജഡ്ജി കേസിലെ വിചാരണ ഏതാണ്ട് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നളിനി നെറ്റോ കേസ് മാറ്റാന്‍ ഹര്‍ജി നല്‍കിയത്.
ഒരു പ്രതിഭാഗം സാക്ഷിയെ വിസ്തരിക്കുന്നത് ഉപേക്ഷിച്ചുകൊണ്ടുള്ള മജിസ്ട്രേറ്റിന്റെ ഉത്തരവ് കോടതി റദ്ദാക്കി. വിദേശത്ത് ജോലി ചെയ്യുന്ന സാക്ഷി ഹാജരാവുകയാണെങ്കില്‍ വിസ്തരിക്കാന്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനോട് (രണ്ട്) കോടതി നിര്‍ദേശിച്ചു. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് (മൂന്ന്) സെഷന്‍സ് ജഡ്ഡിയായി സ്ഥാനക്കയറ്റം ലഭിച്ചതിനാലാണ് രണ്ടാം മജിസ്ട്രേറ്റിന് ഉത്തരവ് നല്‍കിയത്.












Click it and Unblock the Notifications