കേരളത്തില്‍ കനത്ത സുരക്ഷാ സന്നാഹം
തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിനത്തില്‍ അനിഷ്ട സംഭവങ്ങള്‍ തടയുന്നതിന് സംസ്ഥാനത്ത് കനത്ത സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തി.
ദിവസങ്ങളായി നിലനില്‍ക്കുന്ന ബോംബ് ഭീഷണിയുടെ സാഹചര്യത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ പതിവായുണ്ടാവുന്നതിനേക്കാള്‍ ശക്തമായ സുരക്ഷാ സന്നാഹമാണ് ഒരുക്കിയത്. വിഐപികളൊഴിച്ചുള്ളവരെയെല്ലാം കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കി.
ഗവര്‍ണര്‍ ആര്‍. എല്‍. ഭാട്യ സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷം ഉദ്ഘാടനം ചെയ്തു. സുനാമി ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
വിവിധ സൈനിക വിഭാഗങ്ങളും കേരള പൊലീസും പരേഡുകള്‍ നടത്തി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തലും പരേഡും നടന്നു. മുഖ്യമന്ത്രിമാരും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും റിപ്പബ്ലിക് ദിന ചടങ്ങുകളില്‍ പങ്കെടുത്തു.












Click it and Unblock the Notifications