ലക്ഷ്മി മിത്തലിന് ഫോര്‍ച്യൂണ്‍ അംഗീകാരം
ലണ്ടന്‍: ഇന്ത്യന്‍ സ്റീല്‍ വ്യവസായി ലക്ഷ്മി മിത്തലിനെ ഫോര്‍ച്യൂണ്‍ മാസികയുടെ യൂറോപ്പ് ബിസിനസ് മാന്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തു.
ഒരു അമേരിക്കന്‍ കമ്പനിയായ ഇന്റര്‍നാഷനല്‍ സ്റീല്‍ ഗ്രൂപ്പിനെക്കൂടി അടുത്തിടയ്ക്ക് ഏറ്റെടുത്തതോടെ മിത്തലിന്റെ കമ്പനി ലോകത്ത എറ്റവും വലിയ സ്റീല്‍ നിര്‍മാതാക്കളെന്ന നിലയിലേക്കുയരുകയായിരുന്നു. മിത്തലിന്റെ കമ്പനി കഴിഞ്ഞ വര്‍ഷം ആറ് പോയന്റ് എട്ട് ബില്യണ്‍ ഡോളറിന്റെ ലാഭം നേടിയിരുന്നു.മധ്യേഷ്യ മുതല്‍ യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കു വരെ മിത്തലിന്റെ ബിസിനസ് സാമ്രാജ്യം നീണ്ടുകിടക്കുന്നുണ്ട്.
മെറ്റല്‍ മാന്‍ എന്ന തലക്കെട്ടില്‍ മിത്തലിനെ കുറിച്ചുള്ള ലേഖനവും അടുത്ത തവണത്തെ ഫോര്‍ച്യൂണ്‍ മാസികയില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.












Click it and Unblock the Notifications