നക്സല്‍ ആക്രമണം: ആന്ധ്രയില്‍ രണ്ടു മരണം
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ നക്സലൈറ്റുകള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അഡിലാബാദ് ജില്ലയിലെ ബോപ്പാരത്ത് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഗുണ്ടൂരില്‍ ഒരു വക്കീലുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആളുകളില്‍ നിന്നും അനധികൃതമായി പണം പിരിക്കുന്നുവെന്ന ആരോപണമുന്നയിച്ചാണ് വക്കീലിനെ നക്സലൈറ്റുകള്‍ വധിച്ചത്.
മറ്റൊരു സംഭവത്തില്‍ നക്സലൈറ്റുകാര്‍ സ്ഥാപിച്ച കുഴിബോംബു പൊട്ടി കോര്‍പറേഷന്‍ വകുപ്പു വക ബസില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് പരിക്കു പറ്റി. 55ളം യാത്രക്കാരുണ്ടായിരുന്ന ബസില്‍ ഭൂരിഭാഗവും പൊലീസുകാരായിരുന്നു. സ്ഫോടനത്തില്‍ ബസ് എതാണ്ട് പൂര്‍ണമായും തകര്‍ന്നു.












Click it and Unblock the Notifications