പൊതുമിനിമം പരിപാടി നടപ്പാക്കണം: സിപിഎം
ഭോപ്പാല്‍: പൊതുമിനിമം പരിപാടി നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.കെ പാണ്ഡെ. പൊതുമിനിമം പരിപാടി പ്രകാരമാകണം കേന്ദ്രബജറ്റെന്നും അല്ലാത്ത പക്ഷം പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പു നല്‍കുന്ന ബില്‍, പേറ്റന്റ് ബില്‍, സ്വകാര്യവര്‍ക്കരണം തുടങ്ങിയ പല കാര്യങ്ങളിലും പൊതുമിനിമം പരിപാടിയോടു യോജിപ്പില്ലാത്ത നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.
മരുന്നുകള്‍ക്കു പേറ്റന്റ് നിയമം കൊണ്ടുവരുന്നതിനെതിരെയും വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെയും ഫെബ്രുവരി 26 മുതല്‍ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും ഇതെക്കുറിച്ചാലോചിക്കാന്‍ ഫെബ്രുവരി 12ന് യോഗം നടത്തുമെന്നും പാണ്ഡെ അറിയിച്ചു.
ഒറീസയിലെ ബിജെപി സര്‍ക്കാരിന്റെ ജനദ്രോഹപരിപാടികള്‍ക്കെതിരെ പൊതുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications