വിജയേന്ദ്ര മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
ചെന്നൈ: രാധാകൃഷ്ണന്‍ വധശ്രമക്കേസില്‍ ജാമ്യം തേടി കാഞ്ചി ഇളയമഠാധിപതി വിജയേന്ദ്ര സരസ്വതി മദ്രാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഈ കേസ് ജനവരി 29ന് കോടതി പരിഗണിച്ചേക്കും.
കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി നേരത്തെ രാധാകൃഷ്ണന്‍ വധശ്രമക്കേസില്‍ തമിഴ്നാട് പൊലീസ് അറസ്റു ചെയ്തിരുന്നു. പിന്നീട് ചെന്നൈ ഹൈക്കോടതി ഇദ്ദേഹത്തിന് ജാമ്യം നല്‍കി.
ശങ്കരരാമന്‍ വധക്കേസില്‍ തമിഴ്നാട് പൊലീസ് അറസ്റു ചെയ്ത വിജയേന്ദ്ര സരസ്വതി ഇപ്പോള്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.












Click it and Unblock the Notifications