Get Updates
Get notified of breaking news, exclusive insights, and must-see stories!

നന്ദിപ്രമേയചര്‍ച്ചയില്‍ ഐ ഗ്രൂപ്പ് പങ്കെടുക്കില്ല

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തോടനുബന്ധിച്ചുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് പങ്കെടുക്കില്ല. ജനവരി 27 വ്യാഴാഴ്ച നടന്ന നിയമസഭാകക്ഷി സമ്മേളനത്തിലും ഐ ഗ്രൂപ്പുകാര്‍ പങ്കെടുത്തില്ല.

നിയമസഭാ കക്ഷി സമ്മേളനം നടന്ന സമയത്ത് ഐ ഗ്രൂപ്പ് നേതാവ് കെ.കരുണാകരന്റെ ശാസ്തമംഗലത്തുള്ള വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് നന്ദിപ്രമേയചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനമുണ്ടായത്.

നന്ദിപ്രമേയചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഐ ഗ്രൂപ്പ് എംഎല്‍എമാരുടെ പേരുകള്‍ പിന്നീടു പ്രഖ്യാപിക്കുമെന്ന് നേരത്തെ ഒരു സംഘം പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നെങ്കിലും കരുണാകരന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നന്ദിപ്രമേയചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ലെന്നു യോഗം തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി ഒന്നിനു ചേരുന്ന അടുത്ത നിയമസഭാകക്ഷി യോഗത്തിലും ഐ ഗ്രൂപ്പുകാര്‍ പങ്കെടുക്കാന്‍ സാധ്യതയില്ല.

ദേവസ്വം ബോര്‍ഡിലും പിഎസ്സിയിലും തങ്ങള്‍ക്കര്‍ഹമായ പ്രാതിനിധ്യം നല്‍കാത്തതിലുള്ള പ്രതിഷേധമാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍ ഐ ഗ്രൂപ്പിനെ പ്രേരിപ്പിച്ചതെന്നു കരുതുന്നു.

നന്ദിപ്രമേയചര്‍ച്ചയിലും നിയമസഭാകക്ഷി യോഗത്തിലും ഐ ഗ്രൂപ്പ് പങ്കെടുക്കാത്തത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രതിഛായക്കു കോട്ടം വരുത്തിയേക്കുമെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+