Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ഫാസ്റ്ഫോര്‍വേര്‍ഡ് പദ്ധതി നടപ്പാക്കും: ഗവര്‍ണര്‍

തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്ങ്ങള്‍ക്ക് പരിഹാരം കാണാനും ഫയലുകളില്‍ എളുപ്പത്തില്‍ തീര്‍പ്പുകല്‍പ്പിക്കാനും കേരളാ ഫാസ്റ്റ് ഫോര്‍വേര്‍ഡ് എന്ന പദ്ധതി നടപ്പാക്കുമെന്ന് ഗവര്‍ണര്‍ ആര്‍.എല്‍ ഭാട്യ അറിയിച്ചു. 11-ാം നിയമസഭാ സമ്മേളനത്തിന്റെ നയപ്രഖ്യപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സുനാമി ദുരിത ബാധിതര്‍ക്ക് ബജറ്റില്‍ പ്രത്യകപരിഗണന നല്‍കും. ദുരന്തബാധിതരുടെ പുനരധിവാസം കഴിവതും വേഗത്തില്‍ നടപ്പാക്കും.

സംസ്ഥാന സര്‍ക്കാരുടെ ശമ്പളപരിഷ്കരണത്തിനായി കമ്മറ്റി രൂപീകരിക്കും. കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ പലിശ ലഭിക്കുന്നതിനുള്ള നടപടികള്‍ ആവിഷ്കരിക്കും. കാര്‍ഷികവായ്പകള്‍ അടച്ചുതീര്‍ക്കുന്നതിനു മുന്‍പു മരിക്കുന്ന കര്‍ഷകരുടെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള പദ്ധതി നടപ്പാക്കും. ശബരിമലയില്‍ ഭക്തരുടെ ബുദ്ധിമുട്ടുകളൊഴിവാക്കാനുള്ള അടിസ്ഥാനസൗകര്യപരിപാടികള്‍ ആവിഷ്കരിക്കും. മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്നു ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ഉറപ്പു വരുത്താന്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ ലഭ്യമാക്കും. വനമേഖലയിലെ കഞ്ചാവുകൃഷി തടയുന്നതിന് കര്‍ശനനടപടികള്‍ നടപ്പിലാക്കുമെന്നും .

ഭആദിവാസികളുടെ പുനരുദ്ധാരണത്തിനായി പ്രത്യേകപരിപാടികള്‍ ആവിഷ്കരിക്കുമെന്നും ഭൂമിയില്ലാത്ത ആദിവാസികള്‍ക്കല്ലാവര്‍ക്കും ഭൂമി പതിച്ചുനല്‍കാന്‍ ശ്രമിക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+