സുനാമി ഫണ്ട് വകമാറ്റി ചെലവഴിച്ചില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സുനാമി ഫണ്ട് വകമാറ്റി ചെലവഴിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. സുനാമി ദുരിതാശ്വാസത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്തു കൂടിയ സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുനാമി ദുരിതാശ്വാസമായി കേന്ദ്രത്തില്‍ നിന്ന് 100 കോടിയാണ് ലഭിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ 5,2200000 രൂപ ലഭിച്ചു. സംസ്ഥാനത്ത് ദുരന്തത്തില്‍ 3000വീടുകല്‍ പൂര്‍ണമായും 14000ളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആറാട്ടുപുഴയിലും ആലപ്പാടും ദുരിതബാധിതര്‍ക്കുള്ള വീടുകളുടെ നിര്‍മാണം ആരംഭിച്ചു. മത്സ്യബന്ധനപ്രവര്‍ത്തകര്‍ക്കുള്ള വലകളുടെ വിതരണം ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സുനാമി ദുരിതബാധിതരെ സഹായിക്കാനുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങല്‍ കാര്യക്ഷമമല്ലെന്ന് യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ സര്‍വകക്ഷി യോഗത്തിലെ തീരുമാനങ്ങള്‍ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ദുരിതാശ്വാസപ്രവര്‍ത്തകര്‍ക്കുള്ള വീടുകളുടെ നിര്‍മാണം പോലും ഇതുവരെ തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് മുന്‍മുഖ്യമന്ത്രി എ.കെ ആന്റണി അഭിപ്രായപ്പെട്ടു. ദുരിതാശ്വാസ ഫണ്ട് സര്‍ക്കാര്‍ ഏതു രീതിയില്‍ ചെലവഴിച്ചെന്ന കാര്യത്തില്‍ ജനങ്ങള്‍ക്കു സംശയമുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications