കോണ്ടലീസ റൈസ് സ്ഥാനമേറ്റു
വാഷിംഗ്ടന്‍: യുഎസ് സ്റേറ്റ് സെക്രട്ടറിയായി കോണ്ടലീസ റൈസ് സ്ഥാനമേറ്റു. ജനുവരി 27 വ്യാഴാഴ്ചയാണ് റൈസ് സ്ഥാനമേറ്റത്.
വൈറ്റ്ഹൗസിലാണ് ചടങ്ങ് നടന്നത്. കഴിഞ്ഞ ദിവസം യു എസ് സെനറ്റ് റൈസിനെ സ്റേറ്റ് സെക്രട്ടറിയാക്കുന്ന പ്രമേയം അംഗീകരിച്ചിരുന്നു. പ്രമേയത്തിന് 85 അനുകൂല വോട്ടുകളും 13 എതിര്‍ വോട്ടുകളുമാണ് കിട്ടിയത്. കറുത്ത വര്‍ഗ്ഗക്കാരില്‍ നിന്ന് ആദ്യമായാണ് ഒരു വനിത യുഎസ് സ്റേറ്റ് സെക്രട്ടറിയാവുന്നത്.
ബുഷ് യു എസ് പ്രസിഡണ്ടായിരുന്ന കഴിഞ്ഞ നാല് വര്‍ഷവും റൈസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു 50 കാരിയായ കോണ്ടലേസ റൈസ്. കഴിഞ്ഞ നാല് വര്‍ഷം സ്റേറ്റ് സെക്രട്ടറിയായിരുന്ന കോളിന്‍ പവല്‍ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് കോണ്ടലേസയെ ഈ സ്ഥാനത്തേയ്ക്ക് നിയമിച്ചത്.












Click it and Unblock the Notifications