Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയേന്ദ്രയുടെ ജാമ്യാപേക്ഷയിലുള്ള വാദം മാറ്റി

ചെന്നൈ: രാധാകൃഷ്ണന്‍ വധശ്രമക്കേസില്‍ കാഞ്ചി ഇളയമഠാധിപതി വിജയേന്ദ്ര സരസ്വതിയുടെ മുന്‍കൂര്‍ജാമ്യാപേക്ഷയിലുള്ള വാദം മദ്രാസ് ഹൈക്കോടതി ഫെബ്രുവരി നാലിലേക്കു മാറ്റി. അതുവരെ ഈ കേസില്‍ വിജയേന്ദ്ര സരസ്വതിയെ അറസ്റു ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു.

കേസ് പരിഗണിക്കുന്നത് ഒരാഴ്ചത്തേക്കു നീട്ടിവയ്ക്കണമെന്നും അപ്പോഴേക്കും കേസിലുള്ള അവസാനറിപ്പോര്‍ട്ട് ഫയല്‍ ചെയ്യുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചതു കൊണ്ടാണ് കോടതി വാദംകേള്‍ക്കല്‍ നീട്ടിവച്ചത്. ഫെബ്രുവരി നാലുവരെ വിജയേന്ദ്രയെ അറസ്റുചെയ്യരുതെന്ന വിജയേന്ദ്രയുടെ വക്കീലിന്റെ അപേക്ഷ സ്വീകരിച്ച കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചവരെ അപേക്ഷ പരിഗണിക്കുന്നതു വരെ അറസ്റ്റു ചെയ്യരുതെന്ന് നിയമമുണ്ടെന്ന് അറിയിച്ചു.

രാധാകൃഷ്ണന്‍ വധശ്രമക്കേസില്‍ കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിയെ തമിഴ്നാട് പൊലീസ് നേരത്തെ അറസ്റു ചെയ്തിരുന്നു. അദ്ദേഹത്തിന് ഹൈക്കോടതി ജാമ്യം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+