ചൗടാല സര്‍ക്കാര്‍ പരാജയം: സോണിയ
പാനിപട്ട്: ഹരിയാനയിലെ ചൗടാല സര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ പരാജയമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണപരിപാടികള്‍ക്കു തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
മികച്ച ഭരണത്തിനും സമൂഹത്തിന്റെ എല്ലാം രംഗങ്ങളിലുമുള്ള വളര്‍ച്ചയ്ക്ക് കോണ്‍ഗ്രസിനെ അധികാരത്തിലേറ്റാന്‍ അവര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കുറ്റവാളികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ സംസ്ഥാനത്തെ നിയമവ്യവസ്ഥയെ തകിടം മറിക്കുമെന്നും ഇത്തരമൊരു ഭരണത്തിനു കീഴെ ജനങ്ങളുടെ ജീവന് യാതൊരു സുരക്ഷയുമില്ലെന്നും സോണിയ അഭിപ്രായപ്പെട്ടു.
ഹരിയാനയില്‍ വര്‍ദ്ധിച്ചു വരുന്ന പെണ്‍ഭ്രൂണഹത്യകളില്‍ ആശങ്ക പ്രകടിപ്പിച്ച സോണിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ സ്ത്രീകള്‍ക്കും സമൂഹത്തില്‍ തുല്യസ്ഥാനം നല്‍കുമെന്ന് വാഗ്ദാനം നല്‍കി.












Click it and Unblock the Notifications