Get Updates
Get notified of breaking news, exclusive insights, and must-see stories!

റാവുവിന് നിയമസഭ ആദരാഞ്ജലികളര്‍പ്പിച്ചു

തിരുവനന്തപുരം: അന്തരിച്ച മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന് ആദരാഞ്ജലികളര്‍പ്പിച്ച് കേരള നിയമസഭായോഗം ജനവരി 28 വെള്ളിയാഴ്ച പിരിഞ്ഞു. നരസിംഹറാവു ഒരു ബഹുമുഖപ്രതിഭയായിരുന്നെന്നും അദ്ദേഹത്തിന്റെ മരണം ഒരു യുഗത്തിന്റെ തന്നെ അന്ത്യമാണെന്നും അനുശോചന സന്ദേശത്തില്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

സാമ്പത്തിക രംഗം നവീകരിക്കുന്നതിനുള്ള റാവുവിന്റെ ശ്രമങ്ങള്‍ ഇന്ത്യയെ സാമ്പത്തിക ശക്തിയായി മാറ്റുവാന്‍ സഹായിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ന്യൂന പക്ഷ സര്‍ക്കാരിന് അഞ്ചുകൊല്ലം നേതൃത്വം നല്‍കിയത് റാവുവിന്റെ ധീരമായ നടപടിയാണെന്നും അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ കോണ്‍ഗ്രസുകാര്‍ പോലും അദ്ദേഹത്തെ ഒറ്റപ്പെടുത്തിയെന്നും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

സഭ ജനവരി 31തിങ്കളാഴ്ച വീണ്ടും സമ്മേളിക്കും. ഗവര്‍ണ്ണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച അന്ന് തുടങ്ങും.

ഫെബ്രുവരി നാലിനാണ് ബജറ്റ് അവതരണം. നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടേ ജനവരി 27വ്യാഴാഴ്ചയാണ് തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+