മുഖ്യമന്ത്രിക്ക് വെബ്സൈറ്റ്
തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിക്ക് ഔദ്ദ്യോഗിക വെബ്സൈറ്റ് വരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ജനങ്ങള്‍ക്ക് വെബ്സൈറ്റിലൂടെ നേരിട്ട് ഇടപെടാം. മുഖ്യമന്ത്രി ആരായാലും ഇതായിരിയ്ക്കും മുഖ്യമന്ത്രിയുടെ വെബ്സൈറ്റ്.
എന്നാണ് സൈറ്റിന്റെ വിലാസം. ഈ വിലാസത്തിലുള്ള പേജ് പൂര്‍ണമായും തയ്യാറാക്കിയിട്ടില്ല. എന്നാലും ഈ പേജിലെത്താം. പേജ് തയ്യാറാക്കികൊണ്ടിരിയ്ക്കുകയാണെന്ന സന്ദേശം ഉള്ള പേജ് മാത്രമേ ഇപ്പോള്‍ ഉള്ളു.
ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടികളില്‍ ജനങ്ങള്‍ നല്‍കിയ പരാതികളില്‍ എന്ത് തീര്‍പ്പുണ്ടായി എന്ന് ജനങ്ങള്‍ക്ക് ഈ സംവിധാനത്തിലൂടെ വിലയിരുത്താനാവും. മന്ത്രിസഭാ തീരുമാനങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ ഔദ്ദ്യോഗിക കാര്യപരിപാടികളും ഇതില്‍ ലഭ്യമാകും.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്ന മുഖ്യമന്ത്രി ശബ്ദ രേഖയും സൈറ്റിലൂടെ ലഭ്യമാകും. വിദേശ മലയാളികളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും മുഖ്യമന്ത്രി അതിലെടുത്ത തീരുമാനങ്ങള്‍ വ്യക്തമാക്കുന്നതിനും എന്‍.ആര്‍.ഐ. കോര്‍ണര്‍ എന്ന പ്രത്യേകഭാഗവും വെബ്സൈറ്റില്‍ ചേര്‍ക്കാന്‍ ഉദ്ദേശിയ്ക്കുന്നുണ്ട്.
പുതിയ സൈറ്റിലൂടെ മുഖ്യമന്ത്രിക്കയക്കുന്ന സന്ദേശങ്ങള്‍ക്ക് യഥാസമയം മറുപടി അയയ്ക്കാനുള്ള സംവിധാനവും നിലവില്‍ വരും. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള ഈ സൈറ്റില്‍ നിന്നും മലയാളത്തിലെ മറ്റ് ഔദ്ദ്യോഗിക സൈറ്റുകളിലേക്കുള്ള ലിങ്കും ലഭ്യമാക്കും.
സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റ് ആണ് മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് തയ്യാറാക്കുന്നത്.












Click it and Unblock the Notifications