കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശാഭിമാനിയില്‍ വി.എസ് പക്ഷത്തിന് വിജയം

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: ദേശാഭിമാനിയില്‍ വി.എസ് പക്ഷത്തിന് വ്യക്തമായ ആധിപത്യം. പ്രസിദ്ധീകരണ വിഭാഗത്തില്‍ നിന്നുള്ള ഏഴു പ്രതിനിധികളില്‍ നാലുപേരും വി.എസ് പക്ഷക്കാരാണ്. ഒരാള്‍ മാത്രമാണ് പിണറായി പക്ഷത്തു നിന്നുള്ളത്.

പിണറായിയുടെ തട്ടകമായ കണ്ണൂരില്‍ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് വിഎസ് പക്ഷം ആധിപത്യം പിടിച്ചടക്കിയത്. ഇവിടെ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായും സംസ്ഥാനസമ്മേളന പ്രതിനിധിയായും തെരഞ്ഞെടുക്കപ്പെട്ടത് വി.എസ് പക്ഷത്തെ രാധാകൃഷ്ണന്‍ പട്ടത്തൂരാണ്. പിണറായി പക്ഷത്തെ പി.എം മനോജിനെയാണ് രാധാകൃഷ്ണന്‍ പരാജയപ്പെടുത്തിയത്.

മനോജിന്റെ തോല്‍വി പിണറായി പക്ഷത്തിന് മുന്നറിയിപ്പാകുമെന്നാണു കരുതുന്നത്.

കണ്ണൂര്‍ ദേശാഭിമാനി ലോക്കല്‍ സമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാനസെക്രട്ടറിയേറ്റ് പ്രതിനിധി ഇ.പി ജയരാജന്‍ മത്സരം ഒഴിവാക്കി മനോജിനെ സംസ്ഥാനസമ്മേളനപ്രതിനിധിയാക്കാകന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X