കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്ക്രീം: പിണറായിക്കെതിരെ പ്രൊഫ. സുധീഷ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ നിന്നും കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കാന്‍ സി.പി.എം യോഗം തീരുമാനിച്ചിരുന്നെങ്കില്‍ അത് പാര്‍ട്ടിയെ അറിയിക്കാതിരുന്നതിന്റെ കാരണം പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് പ്രൊഫ. വി.ആര്‍. സുധീഷ് ആവശ്യപ്പെട്ടു.

ഈ തീരുമാനം രഹസ്യമായി സൂക്ഷിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ പിണറായി വിജയന് അവകാശമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടിയുടെ സംസ്ഥാനകമ്മിറ്റിയില്‍ വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഈ സംഭവം ഒരു ജില്ലാ സമ്മേളനത്തില്‍ വെളിപ്പെടുത്തിയത് ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരിച്ചറിയണം. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴാണ് അഡ്വക്കേറ്റ് ജനറല്‍ എം.കെ. ദാമോദരന്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നും സുധീഷ് ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X