മാറാട്: കലാപസാധ്യത അറിയിച്ചുവെന്ന് ഐജി
തിരുവനന്തപുരം: മാറാട് രണ്ടാമതും കലാപം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയുണ്ടെന്ന് അന്നത്തെ സിറ്റി പൊലീസ് കമ്മീഷണറായ സഞ്ജീബ് കുമാര്‍ പട്ജോഷിയെ അറിയിച്ചിരുന്നുവെന്ന് വിജിലന്‍സ് ഐ.ജി ശങ്കര്‍ റെഡ്ഢി മനുഷ്യാവകാശ കമ്മീഷന്‍ മുന്‍പാകെ മൊഴി നല്‍കി.
എന്നാല്‍ തന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് പട്ജോഷി കോഴിക്കോട് അസിസ്റന്റ് കമ്മീഷണറെ അറിയിക്കുകയായിരുന്നു. താനിതറിയിച്ച് നാലുമാസങ്ങള്‍ക്കുള്ളിലാണ് മാറാട് രണ്ടാമതും കലാപമുണ്ടായതെന്നും ശങ്കര്‍ റെഡ്ഢി അറിയിച്ചു.
ഐജി പൂര്‍വവൈരാഗ്യം മൂലം കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ തനിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ എഴുതിച്ചേര്‍ത്തുവെന്നും തന്നോടു മെമ്മോ ആവശ്യപ്പെട്ടുവെന്നും കാണിച്ച് സഞ്ജീബ് പട്ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ശങ്കര്‍ റെഡ്ഢിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. സിറ്റി പൊലീസ് കമ്മീഷണറെന്ന നിലയ്ക്കുള്ള ഉത്തരവാദിത്വങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് പട്ജോഷിയില്‍ നിന്നും വിശദീകരണമാവശ്യപ്പെട്ടതെന്നും ശങ്കര്‍ റെഡ്ഢി കമ്മീഷനെ അറിയിച്ചു.












Click it and Unblock the Notifications