കേരളത്തില്‍ നക്സല്‍ ആക്രമണ ഭീഷണി
തിരുവനന്തപുരം: സംസ്ഥാനത്ത് നക്സലുകള്‍ വീണ്ടും സജീവമാകുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കും വെള്ളയമ്പലത്തെ ബ്രിട്ടീഷ് ബാങ്കും നക്സലൈറ്റുകള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ചില രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്കെതിരേയും ആക്രമണമുണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. സെക്രട്ടറിയേറ്റ് ആക്രമണവും ഇവരുടെ പദ്ധതിയിലുണ്ടെന്നാണ് വിവരം.
നേപ്പാളിലെ കമ്യൂണിസ്റ് സെന്റര്‍, ആന്ധ്രയിലെ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ടാണ് ഈ സംഘടനകളുടെ പ്രവര്‍ത്തനം.
വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍ നേരത്തെ ഇവര്‍ വേരുറപ്പിച്ചിരുന്നു. ഇപ്പോള്‍ തെക്കന്‍ ജില്ലകളായ കോട്ടയം ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നവിടങ്ങളിലും പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ്. ഇക്കാര്യം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സ്ഥിരീകരിച്ചിട്ടുണ്ട്.
ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പിടിപ്പുകേട്, വര്‍ധിച്ചുവരുന്ന അഴിമതി, വിദ്യാഭ്യാസ മേഖലയിലെ വാണിജ്യവല്‍ക്കരണം അവയെല്ലാം ഈ പ്രസ്ഥാനങ്ങള്‍ക്ക് ശക്തിപ്രാപിക്കാന്‍ ഇട നല്‍കുന്നു.
വിദ്യാര്‍ഥികള്‍ക്കിടയിലും സ്വാധീനമുറപ്പിക്കാനുള്ള നടപടികള്‍ നക്സലുകള്‍ ആരംഭിച്ചതാണ് റിപ്പോര്‍ട്ട്.
ഇപ്പോളും ഇതിനും മുന്‍പുമുണ്ടായിട്ടുള്ള ചില ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലും നക്സലൈറ്റുകളാണെന്നുള്ളതിന് പൊലീസിനു തെളിവും ലഭിച്ചിട്ടുണ്ട്.
അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കു നേരെ ആഞ്ഞടിക്കാനാണ് ഇവരുടെ നീക്കം. ഡോക്ടര്‍മാര്‍, തഹസീല്‍ദാര്‍മാര്‍, പഞ്ചായത്ത് അധികൃതര്‍, ചില രാഷ്ട്രീയ നേതാക്കള്‍, ബ്ലെയ്ഡ്, പെണ്‍വാണിഭ സംഘങ്ങള്‍ എന്നിവരേയും ഇവര്‍ ലക്ഷ്യം വെയ്ക്കുന്നുണ്ട്. ഈ തീവ്രവാദി സംഘടനയിലെ ഒരു വിഭാഗമാണ് അടുത്തകാലത്ത് മധ്യകേരളത്തിലെ ഒരു പ്രമുഖ സ്വര്‍ണവ്യാപാര സ്ഥാപനത്തിനു നേരെ ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു.
പെണ്‍വാണിഭക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ഇവരുടെ ഹിറ്റ് ലിസ്റിലുണ്ട്. സൂര്യനെല്ലിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന ഒരാളുടെ കൈവെട്ടിമാറ്റിയ സംഭവത്തിലും കോതമംഗലം കെ.എസ്.ഇ.ബിയുടെ ലോകബാങ്ക് പ്രൊജക്റ്റ് ഓഫീസ് തീവച്ചു നശിപ്പിച്ചതും പാലക്കാട് കളക്ടറെ ബന്ദിയാക്കിയതും ഈ സംഘടനകളില്‍പ്പെട്ടവരായിരുന്നു.
ഒരാഴ്ച മുമ്പ് ഈ സംഘടനകളുടെ രഹസ്യയോഗം തൊടുപുഴയില്‍ നടന്നിരുന്നു. ജാര്‍ഖണ്ട്, ബീഹാര്‍, ആന്ധ്രപ്രദേശ്, കര്‍ണാടക. എന്നിവിടങ്ങളില്‍ നിന്ന് വിദഗ്ധ പരിശീലനം നേടിയവരാണ് ഈ സംഘടനകളിലുള്ളത്. സംഘടനകളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെടുന്നവരെ ഇവിടങ്ങളിലേക്കയച്ച് പരിശീലനം നല്‍കാറുണ്ട്.
അറുപതുകളില്‍ കേരളത്തെയാകെ പിടിച്ചുകുലുക്കിയ നക്സലുകളുടെ തിരിച്ചുവരവ് സംസ്ഥാനസര്‍ക്കാരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.












Click it and Unblock the Notifications