നദീജലസംരക്ഷണത്തിന് പദ്ധതി
തിരുവനന്തപുരം: നദീതീരങ്ങള്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കും. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
ഇതിനായി നദീതീര നിവാസികളെ മാറ്റിപ്പാര്‍പ്പിക്കും. നദീതീരത്തു താമസിക്കുന്ന കൈവശാവകാശ സര്‍ട്ടിഫിക്കറ്റുള്ളവരെ അടുത്തുള്ള സര്‍ക്കാര്‍ സ്ഥലത്തേയ്ക്ക് മാറ്റി താമസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നദി, കുളം, തോട് എന്നിവയുടെ പുറമ്പോക്ക് കയ്യേറിയവര്‍ക്ക് അത് പതിച്ചുനല്‍കും.
ദുര്‍ബല വിഭാഗങ്ങള്‍ക്കായി പുതിയ പാര്‍പ്പിട പദ്ധതി തയ്യാറാക്കും. സംസ്ഥാനത്തിന്റെ വനവല്‍ക്കരണം അഞ്ചുശതമാനം വര്‍ധിപ്പിക്കാന്‍ തീവ്രപദ്ധതി നടപ്പാക്കും. അതേസമയം, വീടുമുറ്റത്ത് നട്ടുവളര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള തടസങ്ങള്‍ നീക്കാന്‍ നിയമനിര്‍മ്മാണം നടത്തും.
പ്രകൃതിദുരന്തങ്ങള്‍ കൈകാര്യം ചെയ്യാന്‍ സ്ഥിരം അതോറിറ്റി രൂപവത്കരിക്കും. ദുരന്ത നിവാരണ വകുപ്പിന്റെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുകയെന്നും ഗവര്‍ണര്‍ അറിയിച്ചു.












Click it and Unblock the Notifications