ശബരിമല വികസനത്തിന് സമഗ്രപദ്ധതി
തിരുവനന്തപുരം: ശബരിമലയുടെ അമ്പതുവര്‍ഷത്തെ വികസനം മുന്നില്‍ക്കണ്ട് സമഗ്രപദ്ധതി നടപ്പാക്കുമെന്ന് നയപ്രഖ്യാപനപ്രസംഗത്തില്‍ ഗവര്‍ണര്‍ അറിയിച്ചു.
പെരിയാര്‍ കടുവാ സങ്കേതത്തിന്റെ അതിര്‍ത്തിയോടുചേര്‍ന്നുള്ള വനഭൂമി ഇതിനായി ഉപയോഗിക്കും. ഇതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത സാമ്പത്തികവര്‍ഷം ഓരോ ജില്ലയിലും ഒരു വിനോദസഞ്ചാരകേന്ദ്രമെങ്കിലും സമഗ്രമായി വികസിപ്പിക്കും. തീര്‍ത്ഥാടന കേന്ദ്രങ്ങളും പ്രമുഖ നഗരങ്ങളിലെ ചത്വരങ്ങളും വികസിപ്പിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.












Click it and Unblock the Notifications