ഇറാഖ്: സ്ഫോടനങ്ങളില്‍ ആറു മരണം
ബാഗ്ദാദ്: ഇറാഖില്‍ ജനവരി 28 വെള്ളിയാഴ്ചയുണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ബാഗ്ദാദിലുണ്ടായ കാര്‍ബോംബു സ്ഫോടനത്തില്‍ നാലുപേരും തെരഞ്ഞെടുപ്പു കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ ബോംബാക്രമണങ്ങളില്‍ രണ്ടുപേരും മരിച്ചു.
ഇറാഖില്‍ ജനവരി 30 ഞായറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള പ്രചരണങ്ങള്‍ ജനവരി 28 വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ആക്രമണം നടന്നത്.
പൊതുതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇറാഖില്‍ അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചിരുന്നു.
അല്‍-ഖ്വയ്ദ ഉള്‍പ്പെടെയുള്ള വിവിധ സംഘടനകള്‍ തെരഞ്ഞെടുപ്പു നടത്തുന്നതിനെതിരായ സാഹചര്യത്തില്‍ ഇറാഖിലെങ്ങും കനത്ത സുരക്ഷാസന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications