വിപ്രോ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
കൊച്ചി: പ്രമുഖ ഐ.ടി കമ്പനിയായ വിപ്രോ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിപ്രോയുടെ എംബഡഡ് ആന്റ് പ്രോഡക്ട് എഞ്ചിനീയറിംഗ് ഡിവിഷനാണ് കാക്കനാടുള്ള ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
ബിപിഒ , ഐടി വിഭാഗങ്ങളും കൊച്ചിയില്‍ അടുത്തുതന്നെ ആരംഭിക്കാന്‍ കഴിയുമെന്നു കരുതുന്നതായി എഞ്ചിനിയറിംഗ് ഡിവിഷന്‍ വൈസ് പ്രസിഡന്റ് സിബി എബ്രഹാം പറഞ്ഞു.
കൊച്ചിയില്‍ വിപ്രോയുടെ പ്രവര്‍ത്തനത്തിനായി 300അംഗ ടീമിനെ രൂപീകരിക്കാനാണ് തീരുമാനം. ഒരു മാസത്തിനുള്ളില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പേരെ ജോലിക്കായി എടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.ഇപിഇ.കൊച്ചിഅറ്റ് വിപ്രോ.കോം എന്ന വെബ്സൈറ്റിലേക്കായിരിക്കണം ജോലിക്കുള്ള അപേക്ഷകളയക്കേണ്ടത്.
കാക്കനാടുള്ള ഇന്‍ഫോപാര്‍ക്കിനോടു ചേര്‍ന്നുവാങ്ങിയ 25 ഏക്കര്‍ സ്ഥലത്ത് വിപ്രോ ക്യാംപസ് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. നാലുമാസത്തിനുള്ളില്‍ ക്യാംപസ് പ്രവര്‍ത്തനക്ഷമമാകുമെന്നാണു കരുതുന്നത്.
ബാംഗ്ലൂരിലെ ഇലക്ട്രോണിക് സിറ്റിയിലുള്ള വിപ്രോ ഓഫീസിലേക്കാണ് കൊച്ചിയിലെ ഓഫീസ് ബന്ധപ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications