കൂട്ടുകക്ഷി ഭരണത്തിന് തയ്യാറെന്ന് സിപിഎം
കൊല്‍ക്കത്ത: കേന്ദ്രത്തിലെ കൂട്ടുകക്ഷി മന്ത്രിസഭകളില്‍ പങ്കാളിയാകാന്‍ സിപിഎമ്മിന് വിസമ്മതിമില്ലെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. എന്നാല്‍ ഇത്തരമൊരു അവസ്ഥ ഇതുവരെയുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമ ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടി കൂട്ടുകക്ഷി മന്ത്രിസഭയില്‍ പങ്കാളിയായിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ കൂട്ടുകക്ഷി ഭരണം ഇനിയും വികസിക്കേണ്ടതുണ്ട്.
മറ്റുപാര്‍ട്ടികളുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഒരു കൂട്ടുകക്ഷി ഭരണം രൂപീകരിക്കുമ്പോള്‍ പരമാവധി പൊരുത്തപ്പെടാന്‍ ശ്രമിക്കും.
യുപിഎ സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളോട് പാര്‍ട്ടിക്കു വിയോജിപ്പുണ്ടെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. കൂട്ടുകക്ഷി മന്ത്രിസഭകള്‍ അസ്ഥിരമായിരിക്കുമെന്ന വാദത്തെ നിഷേധിച്ച അദ്ദേഹം ഇന്ത്യയില്‍ ഒരു പാര്‍ട്ടി തനിയെ ഭരിക്കുന്ന കാലം കഴിഞ്ഞുപോയെന്നും അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications