മൂന്ന് എംഎല്‍എമാര്‍ രാജിവച്ചു; ഗോവ മന്ത്രിസഭ പ്രതിസന്ധിയില്‍
പണാജി: കഴിഞ്ഞ ദിവസം മന്ത്രിസ്ഥാനം രാജിവച്ച അടാന്‍സിയോ മോണ്‍സെറേറ്റ് ഉള്‍പ്പെടെ മൂന്ന് ബിജെപി എംഎല്‍മാര്‍ ജനവരി 29 ശനിയാഴ്ച ഗോവ നിയമസഭയില്‍ നിന്നും രാജിവച്ചു. ഇതോടെ ഗോവ മനോഹര്‍ പാരികറിന്റെ നൃേത്വത്തിലുള്ള ഗോവ മന്ത്രിസഭ പ്രതിസന്ധിയിലായി.
മോണ്‍സെറേറ്റിന് പുറമെ ഇസിദോറെ ഫെര്‍ണാണ്ടസ്, മുന്‍മന്ത്രി മിക്കി പാചെകോ എന്നിവരാണ് എംഎല്‍എ സ്ഥാനം രാജിവച്ചത്. ഇതോടെ നാല്പതംഗ നിയമസഭയില്‍ ഭരണകക്ഷിയായ ബിജെപിയുടെ അംഗസംഖ്യ 21ല്‍ നിന്നും 18 ആയി കുറഞ്ഞു. നിയമസഭയില്‍ കോണ്‍ഗ്രസിന് 15ഉം എന്‍സിപിക്ക് ഒന്നും അംഗങ്ങളാണുള്ളത്.
എംജിപി എംഎല്‍എ സുധിന്‍ ദാവില്‍കര്‍, സ്വതന്ത്ര എംഎല്‍എ ഫിലിപ് നേരി റൊഡ്രിഗസ് എന്നിവരും മനോഹര്‍ പാരികര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി അറിയിക്കുന്ന കത്തുകള്‍ ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി ഗവര്‍ണറെ കണ്ടു. പാരികര്‍ സര്‍ക്കാരിനെ പിന്തുണച്ച മൂന്ന് എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.
സുപ്രധാന വകുപ്പായ നഗര-ഗ്രാമ ആസൂത്രണം മൊണ്‍സരാറ്റോയുടെ ചുമതലയില്‍ നിന്നും മുഖ്യമന്ത്രി മനോഹര്‍ പാരികര്‍ നീക്കിയതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച അദ്ദേഹം മന്ത്രിസഭയില്‍ നിന്നും രാജിവച്ചത്.
വ്യാഴാഴ്ചയാണ് മിക്കി പാചെകോ തന്റെ യുനൈറ്റഡ് ഗോവ ഡെമോക്രാറ്റിക് പാര്‍ട്ടി (സെക്യുലര്‍) ബിജെപിയില്‍ ലയിപ്പിച്ചത്.












Click it and Unblock the Notifications