നിക്കോബാറില്‍ ഭൂചലനങ്ങള്‍ രേഖപ്പെടുത്തി
ദില്ലി: ജനവരി 28, 29 തീയതികളിലായി നിക്കോബാറില്‍ നിരവധി ഭൂചനങ്ങളുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. റിച്ചര്‍ സ്കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവയില്‍ ഏറ്റവും ശക്തിയേറിയത്.
നിക്കോബാറിലെ കമോത്ര ദ്വീപിലാണ് ഏറ്റവും കൂടുതല്‍ ഭൂചലനങ്ങളുണ്ടാത്. ഇവിടെ അഞ്ചിനും 5.8നും ഇടയിലുള്ള ആറു ഭൂചലനങ്ങള്‍ ജനവരി 28, 29 തീയതികളിലായി രേഖപ്പെടുത്തി. സുമാത്രയിലും ലിറ്റില്‍ നിക്കോബാറിലും 5.4 രേഖപ്പെടുത്തിയ ഭൂചലനങ്ങളുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ഡിസംബര്‍ 26ന് ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് പലയിടത്തും നിരവധി തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു വരുന്നുണ്ട്.












Click it and Unblock the Notifications