ആലുവ കൊലക്കേസ്: വിധി 31ലേക്ക് മാറ്റി
കൊച്ചി: ആലുവ കൂട്ടക്കൊല കേസില്‍ വിധി പറയുന്നത് എറണാകുളം പ്രത്യേക സിബിഐ കോടതി ജനവരി 31 തിങ്കളാഴ്ചത്തേക്ക് മാറ്റി.
വിധി പ്രഖ്യാപനം പൂര്‍ത്തിയാകാത്തതിനാലാണ് ജഡ്ജി കമാല്‍ പാഷ വിധി പറയുന്നത് മാറ്റിവച്ചത്.
2001 ജനവരി ആറിന് ആലുവ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റിന്‍, ഭാര്യ മേരി, മക്കളായ ജെന്‍സണ്‍, ദിവ്യ, അഗസ്റിന്റെ അമ്മ ക്ലാര, സഹോദരി കൊച്ചുറാണി എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഇവരുടെ അകന്ന ബന്ധു ആന്റണിയാണ് കേസിലെ പ്രതി. ആന്റണി വിദേശത്തു പോകാനായി പണം കണ്ടെത്തുന്നതിന് ഇവരെ കൊലപ്പെടുത്തിയെന്നാണ് സിബിഐ കണ്ടെത്തിയിട്ടുള്ളത്.












Click it and Unblock the Notifications