ഗുരുവായൂര്‍ ആനയോട്ടം ഫിബ്ര.21ന്
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ഉത്സവത്തിനു മുന്നോടിയായി നടക്കാറുള്ള ആനയോട്ടം ഫിബ്രവരി 21നു നടക്കും. ആനയോട്ടത്തില്‍ 41 ആനകള്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഏഴെണ്ണത്തിനെ മാത്രമെ ഓടാന്‍ അനുവദിക്കുകയുള്ളൂ. അഞ്ചാനകളെ മാത്രമാണ് അമ്പലത്തിനകത്തേക്കു കടത്തുക.
ആനയോട്ടം സുഗമമാക്കാനുള്ള നടപടികള്‍ ദേവസ്വം അധികൃതരും പൊലീസും കൈകൊണ്ടുവരികയാണ്. മഞ്ജുളാല്‍ മുതല്‍ ക്ഷേത്രനട വരെ ഇരുവശങ്ങളിലും ബാരിക്കേഡുകള്‍ നിര്‍മിക്കും. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പൊലീസിനേയും മെഡിക്കല്‍ സംഘത്തേയും ക്ഷേത്രപരിസരത്ത് സജ്ജമാക്കും.
ആനയോട്ടത്തിനു ശേഷമാണ് 10 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് കൊടിയേറുക.












Click it and Unblock the Notifications